Kozhikode: Thikkodi Drive In Beach ല്‍ തിരയില്‍പ്പെട്ട് നാലുപേര്‍ മരിച്ചതിന്റെ വിങ്ങലില്‍ നാട്ടുകാര്‍. കുളിക്കാനിറങ്ങിയവരെ വേലിയിറക്കസമയത്ത് തിര വലിച്ചുകൊണ്ടുപോയെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു. ബീച്ചില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ഇല്ലെന്ന് Kozhikode DCC പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു. നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അടിയന്തരമായി ബീച്ച് അടച്ചുപൂട്ടണമെന്നും ഇദ്ദേഹം പ്രതികരിച്ചു.
എല്ലാവരും കൈ കോര്‍ത്താണ് കടലില്‍ ഇറങ്ങിയതെന്നു തിരയില്‍നിന്ന് രക്ഷപെട്ട ജിന്‍സി മാധ്യമങ്ങളോട് പറഞ്ഞു. വെയിലായതിനാല്‍ സംഘത്തിലെ മറ്റുള്ളവര്‍ ബീച്ചില്‍ ഇറങ്ങിയില്ല. ബീച്ചില്‍ ഇറങ്ങിയപ്പോള്‍ കടല്‍ ഉള്‍വലിഞ്ഞു. പിന്നാലെ തിര ആഞ്ഞടിക്കുകായായിരുന്നെന്നും ജിന്‍സ് ഓര്‍ത്തെടുത്തു.
Thikkodi Drive In Beach ല്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികളാണ് അപകടത്തില്‍പെട്ടത്. കല്‍പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. 26 പേരാണ് സംഘത്തിലുണ്ടായിരുന്നത്. Kalpetta Body Shape Fitness Centre ലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്.