Mukkam: മുക്കത്ത് പീഡന ശ്രമം ചെറുത്ത യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ സംഭവത്തിൽ കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. സുരേഷ്, റിയാസ് എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു. Kunnamkulam വെച്ച് പിടിയിലായ ഒന്നാം പ്രതി ദേവദാസിനെ കോടതി റിമാൻ്റ് ചെയ്തു. അറസ്റ്റിലായ ഹോട്ടലുടമയും ഒന്നാം പ്രതിയുമായ ദേവദാസിൽ നിന്ന് കൂട്ടു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സുരേഷ്, റിയാസ് എന്നിവരെ വൈകാതെ പിടികൂടാമെന്ന കണക്കുകൂട്ടലിലാണ് മുക്കം പോലീസ്. ഇവർക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു.
പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. കുന്ദംകുളത്ത് വെച്ച് പിടിയിലായ ഒന്നാം പ്രതി ദേവദാസിനെ കോടതി റിമാൻ്റ് ചെയ്തു. അതിക്രമം നടന്ന സ്ഥലത്ത് എത്തിച്ച് ദേവദാസിൻ്റെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. അഭിഭാഷകനെ കാണാനായി കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് ദേവദാസിനെ മുക്കം പോലീസ് കുന്ദംകുളത്ത് വെച്ച് പിടികൂടിയത്. പ്രതി സ്വന്തം വാഹനം Kozhikode ഉപേക്ഷിച്ച് ബസിൽ യാത്ര ചെയ്യവെയാണ് കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടുകയായിരുന്നു ദേവദാസിന്റെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു. കേസിൽ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചു.
Mukkam: Police Intensify Search for Accomplices in Attempted Assault Case. Police have intensified the investigation to track down accomplices in the case where a young woman jumped from a building to escape an attempted assault in Mukkam. Authorities have gathered more information about the suspects, Suresh and Riyas. The first accused, Devadas, who was arrested in Kunnamkulam, has been remanded by the court. Police have obtained crucial details about the accomplices from Devadas, who is both the hotel owner and the prime accused. Mukkam police are confident that Suresh and Riyas will be arrested soon, and the search for them has been expanded.
Digital evidence has also been collected against the suspects. The investigation led to Devadas being taken to the crime scene for evidence collection. He was arrested in Kunnamkulam while traveling to Kochi to meet his lawyer. Devadas had abandoned his own vehicle in Kozhikode and was traveling by bus when he was taken into custody. According to the police, his plan was to approach the High Court for anticipatory bail. Additionally, the police have decided to record the victim’s confidential statement as part of the ongoing investigation.