Thamarassery: വലിയൊരു ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് താമരശ്ശേരി സ്വകാര്യ ഫ്ലാറ്റിൽ താമസിക്കുന്ന മുഹമ്മദാലി. കടുത്ത വിഷമുള്ള മൂര്‍ഖന്‍ പാമ്പില്‍ നിന്നാണ് രക്ഷപ്പെട്ടത്. ഫ്ലാറ്റിലെ ബാത്റൂമിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. അഷറഫ് കാഞ്ഞിരത്തിങ്ങലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിന്റെ ബാത്റൂമിൽ ആണ് പാമ്പിനെ കണ്ടത്. ബാത്‍റൂമില്‍ കയറിയപ്പോള്‍ ഫ്ലഷ് ടാങ്കിനു താഴെയായി പത്തി വിരിച്ചു നില്‍ക്കുന്ന മൂര്‍ഖനെയാണ് കണ്ടത്. ഞെട്ടിപ്പോയ മുഹമ്മദാലി പെട്ടെന്ന് തന്നെ കുളിമുറിക്ക് പുറത്തിറങ്ങി. തുടര്‍ന്ന് പാമ്പിനെ പിടികൂടുന്നതിൽ പ്രത്യേക പരിശീല നേടിയ കോരങ്ങാട് ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയായിരുന്നു. പാമ്പിനെ താമരശ്ശേരി ഡിപ്പാർട്ട്മെൻറ് കൈമാറി.
Thamarassery: Muhammadali, a resident of a private flat in Thamarassery, miraculously escaped from a major disaster. He narrowly avoided danger from a highly venomous cobra found in the bathroom of the flat. The snake was discovered in the bathroom of a flat owned by Ashraf Kanjirathingal. As Muhammadali entered the bathroom, he was shocked to see the cobra coiled under the flush tank. Startled, he quickly rushed out of the bathroom and alerted others. Following this, Korangad Jamsheed, a trained snake catcher, arrived at the scene and successfully captured the snake. The captured cobra was later handed over to the Thamarassery Forest Department.