Pathanamthitta: പത്തനംതിട്ടയില്‍ പതിമൂന്നുവയസുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാൽസംഗം ചെയ്തത് കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ നാല് ബലാല്‍സംഗക്കേസുകളുമുണ്ട്. 2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയുമായി ഒളിച്ചോടിയ ആളാണ് ഇപ്പോള്‍ പോക്സോ കേസില്‍ പൊലീസ് പിടിയിലായിരിക്കുന്ന ജെയ്മോന്.
മദ്യത്തില്‍ ചിതല്‍വിഷം ചേര്‍ത്താണ് മുഹമ്മദാലിയെ ജെയ്മോന് കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ സാഹിറയും കൂട്ടുനിന്നു. മുഹമ്മദാലിയുടെയും ഉമ്മുല്‍ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്മോന് ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ നിന്ന് ഇവരെ പൊലീസ് പിടികൂടിയത്. കൊലക്കേസ് അന്വേഷണത്തിനിടെ ജെയ്മോന് സെക്സ് റാക്കറ്റിലെ കണ്ണിയാണെന്ന് വ്യക്തമായിരുന്നു. ജെയ്മോന് ഉള്‍പ്പെട്ട നാല് ബലാല്‍സംഗക്കേസുകളില്‍ ഒന്ന് പോക്സോ കേസാണ്. മൂന്നാര്‍, അടിമാലി, വെള്ളത്തൂവല്‍, മണിമല എന്നിവിടങ്ങളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു ബലാല്‍സംഗക്കേസില്‍ ജയില്‍ശിക്ഷയും അനുഭവിച്ചു എന്നാണ് വിവരം.
ഇപ്പോള്‍ പത്തനംതിട്ടയില്‍ മറ്റൊരു പോക്സോ കേസില്‍ കൂടി ജെയ്മോന് പ്രതിയായിരിക്കുന്നു. പീഡനത്തിന് ഇരയായ പതിമൂന്നുകാരിയുടെ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ജെയ്മോനൊപ്പം കൂടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 15ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജ് മുറിയില്‍ വച്ച് ജെയ്മോന് പീഡിപ്പിച്ചത്. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ച് താഴെയിട്ട് അമ്മയുടെ കണ്മുന്നില് വച്ചാണ് പ്രതി ബലാല്‍സംഗം ചെയ്തത്. സംഭവത്തില്‍ പ്രതിയേയും പെണ്‍കുട്ടിയുടെ അമ്മയേയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് Police വ്യക്തമാക്കിയിരിക്കുന്നത്.
Pathanamthitta: A 13-year-old girl was gang-raped in front of her mother in Pathanamthitta by a murder accused. There are four rape cases against him. Jeimon, who is currently in police custody in a POCSO case, is the man who killed a man named Muhammadali in Kalikavil, Malappuram in 2018 and fled with his wife.
Jeimon killed Muhammadali by mixing termite poison in alcohol. Muhammadali’s wife Ummul Sahira also helped in this. Jeimon absconded with Muhammadali and Ummul Sahira’s two children. The police arrested them from Dindigul, Tamil Nadu, two years after the incident. During the investigation of the murder case, it was clear that Jeimon was a link in the sex racket. One of the four rape cases involving Jaymon is a POCSO case. The cases were registered in Munnar, Adimali, Vellathuval and Manimala. It is reported that he has also served a prison sentence in one rape case.
Now, Jaymon is an accused in another POCSO case in Pathanamthitta. The mother of the 13-year-old victim of the rape left her husband and joined Jaymon. Jaymon raped the girl in a lodge room in Pathanamthitta in the early hours of September 15. The accused dragged the girl, who was sleeping on the bed, threw her down and raped her in front of her mother. Police have stated that they will take the suspect and the girl’s mother into custody and question them further.