Kochi: പാതിവിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽമെഷീൻ എന്നിവ നൽകുമെന്ന് വാഗ്‌ദാനംചെയ്ത് നടത്തിയ തട്ടിപ്പിൽ വഞ്ചിതരായത് 40,000-ത്തിലധികം പേർ. പണമടച്ചിട്ട് സ്കൂട്ടർ കിട്ടാത്തവർമാത്രം 30,000-ത്തിലധികം. മൊത്തം 48,000 പേർ പണമടച്ചതിൽ 18,000 പേർക്കേ സ്‌കൂട്ടർ കിട്ടിയുള്ളൂ. ബാക്കി 30,000 പേർ നൽകിയ പണം കൂടി എടുത്താണ് ഇവർക്ക് സ്‌കൂട്ടർ നൽകിയത്.
ബാങ്ക് നിക്ഷേപമുൾപ്പെടെ അഞ്ചുകോടിയോളം രൂപയുടെ സ്വത്താണ് അനന്തുകൃഷ്ണണൻ്റേതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കെ.എൻ. ആനന്ദകുമാറിനെ അറസ്റ്റുചെയ്തെങ്കിലും ഇതുവരെ ചോദ്യംചെയ്തിട്ടില്ല. തട്ടിപ്പിൽ പങ്കാളികളായ മറ്റാളുകളുടെ ആസ്തികൾ കണ്ടുകെട്ടിയാലും ഇരകൾക്ക് നൽകാൻ അത് മതിയാവില്ല.
CSR ഫണ്ടിന്റെ പേര് പറഞ്ഞാണ് തട്ടിപ്പിന് തുടക്കമിട്ടത്. എന്നാൽ, ഇത് ലഭിക്കാത്തതിനാൽ പാതിവില അടച്ചവരുടെ പണമെടുത്താണ് 18,000 പേർക്ക് സ്കൂട്ടർ നൽകിയത്. തയ്യൽ മെഷീൻ, ലാപ്ടോപ് വിതരണവും ഇങ്ങനെയായിരുന്നു. ആളുകൾ നൽകിയ തുകയിൽനിന്ന് ഒരുഭാഗം ജീവനക്കാരുടെ ശമ്പളത്തിനും സംഭാവന നൽകുന്നതിനും കമ്മിഷൻ നൽകാനുമുപയോഗിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
പരാതി വ്യാപകമായതോടെ NGO കോൺഫെഡറേഷനുമായി സഹകരിച്ചിരുന്ന ചില സംഘടനകൾ സ്വന്തംനിലയ്ക്ക് പണം തിരികെ നൽകുന്നുണ്ട്. ചിലർ ചെക്ക് നൽകി പരാതിക്കാരെ ശാന്തരാക്കുന്നുമുണ്ട്. ചെറിയൊരു ശതമാനത്തിനുമാത്രമേ ഇത്തരത്തിൽ പണം തിരികെക്കിട്ടാൻ സാധ്യതയുള്ളൂ.
A large scam in Kochi promised scooters, laptops, and sewing machines at half price, deceiving over 40,000 people. More than 30,000 paid for scooters but never received them. The fraudsters used new applicants’ money to deliver scooters to a few while keeping the rest. The Crime Branch found ₹5 crore in assets linked to the scam, but victims may not be fully compensated. The scheme initially claimed to be funded by CSR but relied on customer payments instead. Some organizations are refunding small amounts, but most victims are unlikely to recover their losses.