Adivaram: Thamarassery ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്, വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്, ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പാറകൾ റോഡിലേക്ക് വീണത്, ഈ സമയത്ത് അതിലൂടെ വാഹനങ്ങൾ കടന്നു പോകാതിരുന്നത് വൻ അപകടം ഒഴിവായി. റോഡിലേക്ക് വീണ കല്ല് മാറ്റുന്നതിനു വേണ്ടി ചുരം സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട JCB അടിവാരത്തു നിന്നും പുറപ്പെട്ടിട്ടുണ്ട്.
Adivaram: A huge rock fell onto the narrow section of the Thamarassery Churam just below the ninth hairpin bend, causing partial disruption to traffic. Vehicles are currently moving through the area in a one-way system.
A major accident was narrowly avoided. The rocks fell onto the road around 12 noon. Fortunately, no vehicles were passing through at the time, preventing a serious disaster. A JCB (excavator) from Adivaram, associated with the Churam Protection Committee, has been dispatched to remove the fallen rocks from the road.