Vattoli അധ്യാപകപരിശീലനത്തിനിടെ വളകാപ്പുചടങ്ങ്; വീഡിയോ വൈറലായതോടെ പുലിവാലുപിടിച്ച് അധ്യാപകർ

hop thamarassery poster

Vattoli: ഗർഭിണിയായ സഹപ്രവർത്തകയുടെ സന്തോഷത്തിൽ പങ്കുചേർന്ന് അധ്യാപക പരിശീലനത്തിനിടെ വളകാപ്പുചടങ്ങ് നടത്തിയതിന്റെ വീഡിയോ വൈറലായതോടെ പുലിവാലുപിടിച്ച് അധ്യാപകർ. എതിർത്തും അനുകൂലിച്ചും അധ്യാപകരും പൊതുസമൂഹവും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചതോടെ സംസ്ഥാന പ്രോജക്ട് ഓഫീസർ, BPO യിൽ നിന്ന് വിശദീകരണം

കുന്നുമ്മൽ BRC യുടെ നേതൃത്വത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിശീലന പരിപാടിക്ക് വന്ന LP വിഭാഗം അധ്യാപകരാണ് ചടങ്ങ് നടത്തിയത്. പരിശീലനപരിപാടി പൂർത്തിയായ ശേഷമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധ്യാപകർ പറയുന്നു. മേയ് 13 മുതൽ 17 വരെ നടന്ന ആദ്യഘട്ട പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു പരിപാടി.

ബിആർസി അധികൃതർ അറിയാതെയാണ് അധ്യാപകർ പരിപാടി നടത്തിയതെന്ന് ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. അബ്ദുൽ ഹക്കീം പറഞ്ഞു. അധ്യാപകപരിശീലനത്തിന് യോജ്യമല്ലാത്ത പരിപാടികൾ പൂർണമായി ഒഴിവാക്കാൻ കർശന നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

 

 


Vattoli: Training session baby shower video puts teachers in a spot. During a teacher training session at Vattoli National Higher Secondary School, a group of LP teachers held a baby shower (valakappu) ceremony for a pregnant colleague after the official program ended. The video of the event went viral, sparking mixed reactions on social media.

Following the uproar, the State Project Officer sought an explanation from the local BPO. The District Project Officer confirmed that BRC officials were unaware of the event and emphasized that such non-training-related activities are strictly prohibited during official sessions.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test