Thiruvambady: വനാതിർത്തിയോടടുത്ത പ്രദേശങ്ങളിലെ വന്യമൃഗശല്യം തടയാൻ നിയമ തടസ്സമുണ്ടെങ്കിൽ അതു നീക്കാൻ കേന്ദ്രം തയ്യാറാവണമെന്ന് CPI തിരുവമ്പാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കൃഷിക്കും കർഷകർക്കും സുരക്ഷയ്ക്കാവശ്യമായ പ്രത്യേക പാക്കേജ് ആവിഷ്കരിക്കണമെന്നും കോടികൾ മുടക്കി നവീകരിക്കുന്ന റോഡുകളുടെ പ്രവൃത്തി കാര്യക്ഷമമായി നടത്താനും കൊടും വളവുകകളും കയറ്റങ്ങളും ഒഴിവാക്കാനും ജാഗ്രത കാണിക്കണമെന്നും സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം വി.എ.സണ്ണി മാസ്റ്റർ നഗറിൽ ( അനുരാഗ് ഓഡിറ്റോറിയം) സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി അംഗം പി.രാമൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ, ജില്ലഎക്സി.കമ്മിറ്റി അംഗങ്ങളായ പി.കെ.കണ്ണൻ, അജയ് ആവള, ആർ.സത്യൻ, ചൂലൂർ നാരായണൻ, ജില്ല കൗൺസിൽ അംഗങ്ങളായ കെ.മോഹനൻ മാസ്റ്റർ, വി.എ.സബാസ്റ്റ്യൻ, മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.ഷാജികുമാർ, വിവിധ ബഹുജന സംഘടന പ്രതിനിധികളായ പി.കെ.രതീഷ്, അസീസ് കുന്നത്ത്, രഘു പ്രസാദ് എന്നിവർ പ്രസംഗിച്ചു.
വി.കെ.അബുബക്കർ,പി.കെ.രാമൻകുട്ടി,പി. സൗദാമിനി ടീച്ചർ, എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.കെ.ഷാജികുമാർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി കെ.ഷാജികുമാറിനെതിരഞ്ഞെടുത്തു.
Thiruvambady: At the CPI constituency conference, it was demanded that if there are legal obstacles to controlling wild animal threats, the central government should take steps to remove them. The conference also called for the announcement of a special package to ensure the safety of farmers and agriculture. Additionally, it emphasized the need for efficient road construction during ongoing renovations and the elimination of dangerous slopes and curves. The event was inaugurated by CPI State Executive Committee member T.V. Balan. K. Shajikumar was re-elected as the constituency secretary.