Kodanchery കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

hop thamarassery poster

Kodanchery: ഇന്നലെ വൈകീട്ട് വീടിന് സമീപമുള്ള തോട്ടിൽ കുളിക്കാൻ പോയ അവസരത്തിൽ ഷോക്കേറ്റ് മരിച്ച സഹോദരങ്ങൾക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കോടഞ്ചേരിയിലെ മത്സ്യ വ്യാപാരിയായ ചന്ദ്രൻ കുന്നേൽ ബിജുവിൻ്റെ മക്കളായ ഐവിൻ ബിജു (11), നിധിൻ ബിജു(14) എന്നിവരാണ് മരിച്ചത്. മൃതദേഹം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ പൊതുദർശനത്തിന് വച്ചു.

കുട്ടികളെ അവസാനമായി ഒരു നോക്കു കാണാൻ കോരി ചൊരിയുന്ന മഴയെയും അവഗണിച്ച് സമൂഹത്തിന്റെ നാനാ തുറകകളിൽ നിന്നുമുള്ള നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു. തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ഒരു കല്ലറയിൽ രണ്ടു കുട്ടികൾക്കുമായി അന്ത്യവിശ്രമം ഒരുക്കി.

സംസ്കാര ശുശ്രൂഷകൾക്ക് താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹാം വയലിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐ കുളമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകൻമാക്കൽ എന്നിവർ നേതൃത്വം നൽകി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, തിരുവമ്പാടി MLA ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, എന്നിവരും വിവിധ ജനപ്രതിനിധികൾ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

കനത്ത മഴയെ പോലും അവഗണിച്ചാണ് ആയിരക്കണക്കിന് ആളുകൾ കോടഞ്ചേരിയിലേക്ക് ഇന്ന് ഒഴുകിയെത്തിയത്.

 

 


In Kodanchery, a tearful farewell was given to siblings Aivin Biju (11) and Nidhin Biju (14), who died from electric shock while bathing in a nearby stream. Their bodies were placed for public viewing at St. Mary’s Forane Church and later buried together in the church cemetery. The funeral was led by Monsignor Abraham Vayalil and attended by political representatives and hundreds from the community, who braved heavy rain to pay their respects.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test