Thamarassery: സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ അടുത്തറിയുക, വിവിധ മേഖലയിലുള്ള സംരംഭകരുമായി സംവദിക്കുക തുടങ്ങിയവ ലക്ഷ്യം വെച്ച് താമരശേരി സീഡ് കൂട്ടായ്മയും കേരള സ്റ്റാർട്ട്അപ് മിഷനും ചേർന്ന് കോഴിക്കോട് സൈബർ പാർക്കുകളിലേക്ക് ഇനൊവേഷൻ ടൂർ സംഘടിപ്പിച്ചു.
തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർത്ഥികളും യുവാക്കളുമടങ്ങിയ സംഘമാണ് ഇനൊവേഷൻ ടൂറിൽ പങ്കെടുത്തത്.
ഗവ. സൈബർ പാർക്ക്, യു.എൽ സൈബർ പാർക്ക് എന്നിവിടങ്ങളിലെ വിവിധ ടെക് കമ്പനികൾ, ഇൻകുബേറ്റർമാർ, സ്റ്റാർട്ടപ്പുകൾ, ടെക് ഷോ എന്നിവ സന്ദർശിച്ച സംഘം, ആശയവിനിമയ സെഷനുകളിലൂടെയും ഡെമോപ്രദർശനങ്ങളിലൂടെയും ടൂർ അംഗങ്ങൾക്ക് നൂതന ആശയങ്ങൾ കൈമാറാനായി. പരിപാടിയിൽ പങ്കെടുത്തവർക്ക് സൈബർ പാർക്കിന്റെ പ്രവർത്തനരീതി, സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന ദേശീയ- അന്തർദേശീയ പിന്തുണ, ഗ്രാൻറ്, ആഗോള വിപണി,നാഷണൽ നോളഡ്ജ് നെറ്റ്‌വർക്ക് തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനും അറിവുകൾ പങ്കുവെക്കാനും സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സീനിയർ ഫാക്കൽറ്റി റോണി.കെ.റോയ്, കെ.എസ്.കാവ്യ, സംരംഭകരായ ഫാസിൽ ചെറുകാട്, ജയ്ദൻ ജോൺ, നവനീത് ആനന്ദ്, കെ.പ്രിയേഷ് എന്നിവർ പദ്ധതികൾ വിശദീകരിച്ചു. കോടഞ്ചേരി ഗവ.കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ.മോഹൻദാസ് ഇനൊവേഷൻ ടൂർ ഫ്ലാഗ് ഓഫ് ചെയ്തു. സീഡ് ചെയർമാൻ എ.കെ. അബ്ബാസ്, സെക്രട്ടറി റഷീദ് പാലക്കൽ, കെ. അഹമ്മദ് കുട്ടി, ഉസ്മാൻ.പി.ചെമ്പ്ര, അബ്ദുൽ മജീദ്, സി.ഹുസൈൻ, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Thamarassery SEED collective and Kerala Startup Mission jointly organized an Innovation Tour to Kozhikode Cyberparks to introduce youth to new technological opportunities and entrepreneurial interactions. Around 50 selected students and youngsters participated. They visited Government and UL Cyberparks, exploring tech companies, incubators, and startups. Sessions included demos and discussions on startup support systems, global markets, and innovation strategies. Experts from Kerala Startup Mission and entrepreneurs explained projects in detail. The tour was flagged off by Dr. Mohandas from Kodanchery Govt. College and led by SEED officials.