Vadakara: ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ചാലംകുനിയിൽ സി.സി രവി, വള്ളുപറമ്പത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവിടെ കൃഷി നടത്തിവന്നത്. ഇന്നലെ രാത്രിയോടെയാണ് കൃഷി നശിപ്പിക്കപ്പെട്ടത്.
കുലച്ചതും കുലയ്ക്കാറായതുമായ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ചിട്ടുണ്ട്. ചോമ്പാല പൊലിസിൽ പരാതി നൽകി. കുറച്ചു കാലമായി പ്രശ്നങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് ബോധപൂർവം കുഴപ്പം സൃഷ്ടിക്കാനുള്ള സാമൂഹ്യദ്രോഹികളുടെ ശ്രമമാണ് ഇതെന്ന് ആർഎംപി ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ പറഞ്ഞു.
സംഭവ സ്ഥലം ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു, കെ.കെ. രമ MLA, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് എന്നിവർ സന്ദർശിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
In Vadakara’s Onchiyam, over 250 banana plants spread across one acre were deliberately destroyed near the Rakthasakshi Memorial. Farmers C.C. Ravi and Valluparambath Chandran, who cultivated the area, filed a police complaint. RMP leaders alleged this was an intentional act by anti-social elements to create unrest in a peaceful locality. Leaders including N. Venu, K.K. Rema MLA, and Panchayat President P. Sreejith visited the site and demanded swift action against the culprits.