Kozhikode: സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കാക്കൂർ മുതുവാട്ടുതാഴം സ്വദേശി പുതുക്കുടിമീത്തൽ വീട്ടിൽ രാജനെ (56) കസബ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
രാജനെ തളിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ മാരായ സജീവ്, രതീഷ് കുമാർ, എസ്.സി.പി.ഒമാരായ വിപിൻ ചന്ദ്രൻ, ലാൽ സിതാര, സി.പി.ഒ മുഹമ്മദ് സക്കറിയ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kozhikode: The Kasaba police have arrested Rajan (56) of Puthukkudimeethal house, a native of Muthuvattutazham, Kakur, under the POCSO Act in a case of sexual assault on a school girl. The complaint is that the accused, a security guard at a flat in the city, sexually assaulted a 15-year-old student.
Rajan was arrested in Thali. SIs Sajeev and Ratheesh Kumar, SCPOs Vipin Chandran, Lal Sithara and CPO Muhammed Zakaria took him into custody. The accused was produced in court.