Kannur: ചാലാട് മണലിലെ ക്വാർട്ടേഴ്സിൽനിന്ന് MDMA യും വടിവാളും നഞ്ചക്കും കണ്ടെത്തി. രണ്ടുപേർ അറസ്റ്റിൽ. സി കെ സീനത്ത്, മകൻ ഷാഹിദിന്റെ സുഹൃത്ത് ഷാഹിദ് അഫ്നാസ് എന്നിവരാണ് അറസ്റ്റിലായത്. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും മണലിലെ വീട്ടിൽ ഒളിച്ചുതാമസിക്കുന്നെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ സീനത്തിന്റെ കൈയിൽനിന്ന് 1.40 ഗ്രാം MDMA പിടികൂടി. പരിശോധനാസമയത്ത് ക്വാർട്ടേഴ്സിന് സമീപം സ്കൂട്ടറിൽ എത്തിയ ഷാഹിദ് അഫ്നാസിൽനിന്ന് നാലു ഗ്രാം കഞ്ചാവ് പിടിച്ചു. കാപ്പാ കേസ് പ്രതി റഹീമിനെയും കൂട്ടാളികളെയും പിടികിട്ടിയില്ല. കണ്ണൂർ ടൗൺ SI വി വി ദീപ്തിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അനുരൂപ്, വിനീത് എന്നിവരും സുജിത്ത്, മിനി, സൗമ്യ അഫസീർ, അഖിൽ, മഹേഷ്, സിസിൻ, പ്രബീഷ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
In Kannur, police seized MDMA, cannabis, a machete, and poison from a quarters in Chalad Manal. Two people were arrested: C.K. Seenath and Shahid Afnas. The raid was based on a tip-off about KAPA case accused Raheem hiding there, but he escaped. The operation was led by SI V.V. Deepthi and team.