Puthuppady: ഷഹബാസ് മോഡൽ ആക്രമം, 14കാരനെ ക്രൂരമായി മർദ്ദിച്ചു, പരുക്കേറ്റ വിദ്യാർത്ഥിയെ സമീപത്തെ ആശുപത്രിയിൽ പോലും എത്തിക്കാതെ അധ്യാപകർ വീഴ്ച കാട്ടിയെന്ന് രക്ഷിതാക്കൾ. അക്രമിച്ചത് 15 ഓളം പേർ.
പുതുപ്പാടി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ ഷാജഹാൻ്റെ മകൻ അജിൽ ഷാൻ (14) നാണ് മർദ്ദനമേറ്റത്. അജിൽ ഷാൻ്റെ തലക്കും, കണ്ണിനും, ശരീരമാസകലവും പരുക്കുണ്ട്.
ഒൻപതാം ക്ലാസ് ദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികളും സംഘംചേർന്ന് മർദിച്ചതായാണ് പരാതി. തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രി യിൽ പ്രവേശിപ്പിച്ചു.
പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്നും നാലുപേരെ കണ്ടാലറിയാമെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. നാലു മാസം മുമ്പ് അടിവാരം പള്ളിയിൽ വെച്ച് അജിൽഷാൻ്റെ കൂട്ടുകാരുമായി വാക്കു തർക്കമുണ്ടായിരുന്നു, അതിൽപ്പെട്ട ഒരാളും മർദ്ദിച്ച സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ സംഭവം ഒതുക്കാനാണ് അധ്യാപകർ ശ്രമിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു പറഞ്ഞു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് താമരശ്ശേരി പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
എന്നാൽ സ്കൂളിൻ്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും, പരാതിയിൽ പറഞ്ഞ കുട്ടികളെ സ്കൂളിൽ നിന്നും 14 ദിവസത്തേക്ക് സസ്പെൻ്റ് ചെയ്യുകയും, കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നു HM ഈശ കോയ പറഞ്ഞു.
A 14-year-old student in Puthuppady was brutally beaten by about 15 classmates, resulting in serious injuries. Parents claim the school staff delayed medical help, but the school denied negligence and suspended four students for 14 days. The police have reported the case to the Juvenile Justice Board.