Thamarassery: കോളേജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരിക്ക് MLA ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച കോളേജ് കവാടത്തിന്റെയും NSS റൂമിന്റെയും പ്രവൃത്തി ഉദ്ഘാടനം കൊടുവള്ളി MLA ഡോക്ടർ എം കെ മുനീർ നിർവഹിച്ചു ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാധിക കെ എം സ്വാഗതവും, അയ്യൂബ് ഖാൻ (ചെയർമാൻ വികസന കാര്യം ഗ്രാമപഞ്ചായത്ത്) അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. റംസീന, നരിക്കുനി, അൻഷാദ് മലയിൽ (അലുമിനി ട്രഷറർ)സമദ് കോരങ്ങാട്, ഹബീബ് കോരങ്ങാട്, നൗഷാദ് (PTA )ജലീൽ, ഉബൈദ (PWD )ഡാനിഷ് (ചെയർമാൻ )ദീപ (PWD) സുമി വർഗീസ് (PTA) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിനോദ് കുമാർ നന്ദി അർപ്പിച്ചു. കോളേജിന്റെ വികസനത്തിനായി MLA ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും എ. ഐ. കമ്പ്യൂട്ടർ ലാബിനായി 15 ലക്ഷം രൂപയും അനുവദിച്ചു നൽകാമെന്ന് പ്രസ്തുത ചടങ്ങിൽ MLA വാഗ്ദാനം നൽകി.
At the College of Applied Science, Thamarassery, the construction of the college entrance gate and NSS room—funded through the MLA Asset Development Fund—was inaugurated by MLA Dr. M.K. Muneer. The event was attended by college officials, local representatives, PTA members, and alumni. During the function, the MLA announced a grant of ₹25 lakhs for college development and ₹15 lakhs for an AI Computer Lab.














