Thamarassery: താമരശ്ശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ എക്സൈസ് പരിശോധന. കോരങ്ങാട് കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന വ്യാപകമെന്ന് പരാതി ഉയരുന്ന സാഹചര്യത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. അതേസമയം ഞായറാഴ്ച ലഹരി മരുന്ന് കൈമാറുന്നതിനിടെ നാട്ടുകാർ അതിഥി തൊഴിലാളികളെ പിടികൂടിയിരുന്നു. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Thamarassery: Excise inspection conducted at locations where migrant workers reside in Thamarassery. The inspection was carried out following complaints that drug sales are widespread among migrant workers, particularly in the Korangad area. Meanwhile, on Sunday, local residents apprehended some migrant workers while they were allegedly handing over narcotic substances. The inspection was led by Thamarassery Excise Circle Inspector Shaji.