Adivaram: താമരശ്ശേരി ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മരം നിലംപൊത്താറായ നിലയിൽ. അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നു. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പോലീസ് കർശ്ശന നിയന്ത്രണം ഏർപ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ കടന്നുപോകാൻ അനുവദിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ചുരത്തിൽ അപകടാവസ്ഥയിലായ മരം അടിയന്തിരമായി മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിനും, വനം വകുപ്പിനും പോലീസ് കത്തു നൽകി.
A tree between the 8th and 9th bends of Thamarassery Churam is in a dangerously tilted position due to soil erosion. Thamarassery police have imposed strict traffic restrictions on the route, allowing only emergency vehicles to pass. They have requested the Revenue and Forest Departments to urgently remove the tree to prevent any accidents.