Engapuzha: ഷഹബാസ് കൊലപാതകത്തിലെ പ്രതികൾക്ക് പുതുപ്പാടി, ഈങ്ങാപ്പുഴ MGM ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ കൊടുത്തതിനെതിരെ പുതുപ്പാടി പഞ്ചായത്ത് MSF കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഇന്ന് രാവിലെ MGM ഹൈസ്കൂളിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചിന് ശുഹൈബ് മലപുറം, ഫുഹാദ് കൈതപൊയിൽ, അജ്നാസ്, സിനാൻ കൊട്ടാരക്കൊത്ത്, ഷംനാദ്, സുനീർ കെപി ഷാഫി വളഞ്ഞപാറ, അർഷിദ് നൂറാംതോട് എന്നിവർ നേതൃത്വം നൽകി.
പ്രതികളായ വിദ്യാർത്ഥികളെ അവിടെ മറ്റു വിദ്യാർത്ഥികൾക്ക് ഒപ്പം പഠിപ്പിക്കുന്ന സാഹചര്യം തുടരാൻ ആണ് സർക്കാരും സ്കൂളും ഇനിയും ശ്രമമെങ്കിൽ വലിയ സമരങ്ങളിലേക്ക് MSF കടക്കുമെന്ന് നേതാക്കൾ പറഞ്ഞു.
Engapuzha: The Puthuppadi Panchayat MSF Committee organized a protest march against the admission of the accused in the Shahabas murder case to Plus One classes at MGM Higher Secondary School, Puthuppadi, Engapuzha. The protest march was held this morning in front of MGM High School and was led by Shuhaib Malappuram, Fuhad Kaithapoyil, Ajnas, Sinan Kottarakkoth, Shamnad, Suneer KP, Shafi Valanjappara, and Arshid Nooranthod. The leaders stated that if the government and the school continue to allow the accused students to study alongside other students, MSF will launch larger protests.