Puthuppady: ലഹരി സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡിനെത്തിയ താമരശ്ശേരി പോലീസ് അബന്ധം പിണഞ്ഞ് വീട് മാറി റെെഡ് ചെയ്തത് പ്രതിഷേധത്തിനിടയാക്കി. ഈങ്ങാപ്പുഴ കരികുളം വള്ളിക്കെട്ടുമ്മല്‍ മുസ്ഥഫയുടെ വീട്ടിലായിരുന്നു ശനിയാഴ്ച റെെഡ് നടന്നത്. ഗൃഹനാഥന് വീട്ടിലില്ലാത്ത സമയത്ത് എത്തിയ പോലീസിനെ കണ്ട് വിറച്ച വീട്ടുകാര്‍ റെയ്ഡിനെ കുറിച്ച് അന്ന്വേഷിച്ചെങ്കിലും വെക്തമായ മറുപടി പറയാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് റെയ്ഡ് വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഗൃഹനാഥനും പോലീസുമായി വാക്കേറ്റമുണ്ടാവുകയും റെയ്ഡ് തുടരുകയുമായിരുന്നു.
ഒരേ അഡ്രസിലുള്ള രണ്ട് കുടുംബങ്ങള്‍ ഒരേ പോസ്റ്റോഫീസിന് കീഴില്‍ ഉള്ള രണ്ട് സ്ഥലത്ത് താമസിക്കുന്നതാണ് അബന്ധം പറ്റാന്‍ കാരണം. ഇതേ അഡ്രസിലുള്ള മറ്റൊരു മുസ്ഥഫ ഈങ്ങാപ്പുഴക്കടുത്ത് ആച്ചിയില്‍ താമസമുണ്ട്. എന്നാല്‍ റെയ്ഡിന്റെ കാരണത്തെകുറിച്ച് വീട്ടുകാരെ അറിയിക്കാനൊ, വിവരം കെെമാറിയവര് നല്കിയ ഫോട്ടൊ കാണിക്കാനൊ തെയ്യാറാവാത്തതാണ് ഇത്തരം സംഭവം ഉണ്ടാവാന്‍ കാരണം. റെെഡിനെ തുടര്‍ന്ന് കനത്ത മാനസീകപ്രയാസത്തിലായ വീട്ടുകാര്‍ താമരശ്ശേരി ഡിവെെഎസ്പിക്ക് പരാതി നല്കി. വരും ദിവസം മനുഷ്യാവകാശ കമ്മീഷനും,മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് വീട്ടുകാര്‍ അറിയിച്ചു.
In Puthuppady, a mistaken police raid caused distress when officers targeted the wrong house due to address confusion between two families with the same name and postal area. The incident led to local protests and a complaint being filed with police authorities, with the family planning to escalate the matter to the Human Rights Commission and the Chief Minister.