Thamarassery വീട് കുത്തിപ്പൊളിച്ച് ഏഴു പവൻ കവർന്ന കേസിലെ പ്രതി പിടിയിൽ

hop thamarassery poster
Thamarassery: അമ്പായത്തോട് ഫിഷർ ഫാക്ടറിക്ക് സമീപം താമസിക്കുന്ന മാക്സി ജോസഫിൻ്റെ വീട് കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച ഏഴുപവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതി കുപ്രസിദ്ധ മോഷ്ടാവ് തമഴ്നാട് നീലഗിരി എരുമാട് സ്വദേശി എരുമാട് ജോസ് എന്ന ജോസ് മാത്യുവാണ് ( 52 ) പിടിയിലായത്. 2023 മാർച്ച് 18 ന് ആയിരുന്നു മോഷണം നടന്നത്.
പ്രതിക്കായി പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ കോട്ടക്കലിൽ വെച്ച്  കോഴിക്കോട് പോലീസിൻ്റെ പ്രത്യേക സംഘവും, മലപ്പുറം DySP കെഎം ബിജുവിൻ്റെയും കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീതിൻ്റെയും നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് കഴിഞ്ഞ 23ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ആൾതാമസമുള്ള വീടുകളുടെ വാതിലുകളും ജനൽ പൊളികളും കുത്തിപ്പൊളിച്ചും ഇയാൾ നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്. കോടതി മുഖാന്തിരം താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.

 

 


A notorious thief from Tamil Nadu, Jose Mathew (alias Erumad Jose), was arrested for breaking into a house in Thamarassery in 2023 and stealing seven sovereigns of gold. The Kozhikode and Malappuram police jointly arrested him in Kottakkal. Known for breaking into occupied houses, the accused was taken into police custody for further investigation.

i phone xs 2

test