Kozhikode ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

hop thamarassery poster

Kozhikode: ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നൊച്ചാട് സ്വദേശി റൗഫ് ആണ് അറസ്റ്റിലായത്. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസിന്റെ കണ്ടക്ടറാണ് ഇയാള്‍.

കഴിഞ്ഞ മാസം ജൂണ്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ചാണിയാള്‍ യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് യുവതി ബഹളം വെച്ചതോടെ പ്രതി ബസില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

തുടർന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതി ഒളിവില്‍ പോകുകയാണ് ഉണ്ടായത്. കോയമ്ബത്തൂരും കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇയാള്‍ സ്വന്തം വീട്ടിലേക്ക് വരുന്നുവെന്ന വിവരത്തെ തുടർന്ന് പേരാമ്ബ്ര പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

 

 


A private bus conductor in Kozhikode, identified as Rauf from Nochad, was arrested for sexually harassing a woman on a moving bus on June 10. After fleeing the scene, he remained in hiding across Coimbatore and Kozhikode. Perambra police apprehended him following a tip-off about his return home.

i phone xs 2

test