Koduvally: ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് കൊടുവള്ളി സ്വദേശി മരിച്ചു. ജിദ്ദ ജാമിയ ഖുവൈസിൽ താമസിക്കുന്ന കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്‌ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേറ്റു.
ജിദ്ദയിൽ നിന്ന് 200 കിലോമീറ്റർ അകലെ അലിത്തിന് സമീപം പുലർച്ചെ ആണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച വാഹനം ട്രൈലറിന് പിന്നിൽ ഇടിച്ചാണ് അപകടം. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
മാതാവ്: ഷറീന. സഹോദരങ്ങൾ: ആദിൽഷ, ജന്ന ഫാത്തിമ.
A 25-year-old man from Koduvally, Muhammad Badoosha Faris, died in a road accident near Alith, Saudi Arabia, while transporting goods from Jeddah to Jizan. His vehicle collided with a trailer. Another man from Kozhikode was injured. The body will be repatriated after formalities.