വിദേശയാത്രക്കൊരുന്നവർ പാസ്പോർട്ടിന് ഒരു വർഷമെങ്കിലും കാലാവധി ഉറപ്പാക്കണം; കാരണമിതാണ്

hop thamarassery poster

Kozhikode: വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർ, പാസ്പോർട്ടിന് ഒരു വർഷമെങ്കിലും കാലാവധി ഉണ്ടെന്നുറപ്പാക്കണമെന്നു റീജനൽ പാസ്പോർട്ട് ഓഫിസ്. പാസ്പോർട്ട് കാലാവധി ഇല്ലാത്തതിനാൽ യാത്ര മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നതിനാലാണിത്. വിനോദയാത്രയ്ക്ക് ടിക്കറ്റ് എടുത്ത ശേഷം, പാസ്പോർട്ടിന് 6 മാസം കാലാവധി ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയതായി റീജനൽ പാസ്പോർട്ട് ഓഫിസർ കെ.അരുൺ മോഹൻ പറഞ്ഞു. വിമാന നിരക്ക് കുറവായിരിക്കുമെന്നതിനാൽ, ട്രാവൽ ഏജൻസി വഴി നേരത്തെ തന്നെ ടൂർ പാക്കേജ് ബുക്ക് ചെയ്യുന്നവരാണധികവും.

യാത്രയുടെ അന്നോ തലേന്നോ മാത്രമേ പലരും പാസ്പ‍ോർട്ട് നോക്കാറുള്ളൂ. പാസ്പോ‍ർട്ടിന് 6 മാസം കാലാവധിയില്ലെങ്കിൽ പല രാജ്യങ്ങളും വീസ അനുവദിക്കില്ല. കുടുംബത്തിൽ ഒരാൾക്കു മാത്രം യാത്ര ചെയ്യാൻ കഴിയാതെ പോയ സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് പാസ്പോർട്ട് കിട്ടണമെന്ന ആവശ്യവുമായാണ് ഇത്തരം ആളുകൾ പാസ്പോർട്ട് ഓഫിസിലെത്തുക.   തൊഴിൽ, വിദ്യാർഥി വീസകളിൽ യാത്ര ചെയ്യുന്നവരും ഇതുപോലെ കുടുങ്ങാറുണ്ട്. പലപ്പോഴും ട്രാവൽ ഏജന്റുമാരും പാസ്പോർട്ടിന്റെ കാലാവധി ശ്രദ്ധിക്കാറില്ല. ഹജ്, ഉംറ യാത്രയ്ക്ക് ഒരുങ്ങുന്നവരും പാസ്പോർട്ടിന്റെ കാലാവധി ഒരു വർഷമെങ്കിലു ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അരുൺ മോഹൻ പറഞ്ഞു. പാസ്പോർട്ടിലെ വിശദാംശങ്ങളിൽ മാറ്റം വരുത്താൻ ഇപ്പോൾ എളുപ്പമാണ്. Www.Passportindia.Gov.in എന്ന സൈറ്റിലും passportseva ആപ്പിലും വിശദാംശങ്ങൾ ലഭ്യമാണ്.

 

 


The Regional Passport Office warns travelers to ensure their passport has at least one year of validity before planning international travel. Many trips are delayed or canceled due to passports having less than six months’ validity, which some countries do not accept for visa issuance. This affects tourists, students, job seekers, and Hajj/Umrah pilgrims alike. The passport office advises early verification and highlights that updating details is now easier through official websites and apps.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test