Mukkam: കേരളം ഭരിക്കുന്ന ഇടത് സർക്കാർ വികസനത്തിൻ്റെ പേരിൽ നടത്തുന്ന വിചകക്കസർത്തുകൾ വെറും പുകമറയാണന്നും ഊതി വീർപ്പിച്ച ബലൂൺ ഓരോന്നോരോന്നായി പൊട്ടി പോകുന്നതിലുള്ള വെപ്രാളമാണ് മാന്ത്രിമാരും സി പി എം നേതാക്കളും കാട്ടി കൂട്ടുന്നതെന്നും ജില്ലാ ലീഗ് സെക്രട്ടറി വി കെ ഹുസൈൻ കുട്ടി പ്രസ്താവിച്ചു. ആരോഗ്യ വകുപ്പിൻ്റെ കെടുകാര്യസ്ഥതക്കെതിരെ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയിൽ മാത്രമല്ല എല്ലാ വകുപ്പും പരാജയത്തിൻ്റെ പടുകുഴിയിലാണ്. നിത്യജീവിതത്തിന് പൊറുതി മുട്ടുന്ന സാധാരണക്കാരന് ആശ്വാസമാകുന്ന ഒരു കാര്യം പോലും ചെയ്യാൻ കഴിയാത്ത സർക്കാർ ജനം അടിച്ചിറക്കും മുമ്പ് സ്വയം ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയിൽ സിപിഎം ജില്ലാ നേതാക്കൾ പോലും ഗുണ്ടായിസം കാണിക്കുന്നതാണ് മുക്കത്ത് കണ്ടത്. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലന്നും അദ്ധേഹം പറഞ്ഞു
നിയോജക മണ്ഡലം പ്രസിഡൻ്റ് സി.കെ കാസിം അധ്യക്ഷത വഹിച്ചു. ദലിത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഇ പി ബാബു മുഖ്യ പ്രഭാഷണം നടത്തി. മജീദ് പുതുക്കുടി, എ.കെ സാദിഖ്, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം, എം ടി സൈത് ഫസൽ, റുഖിയ ടീച്ചർ, സുനിത രാജൻ, എ എം നജീബുദ്ധീൻ, കെ സി മുഹമ്മദ് ഹാജി, എ എം അബൂബക്കർ, എൻ ഐ അബ്ദുൽ ജബ്ബാർ, പി.എം സുബൈർ, കെ എ മോയിൻ, ഐ പി ഉമ്മർ, അബ്ദുൽ റഷീദ് ഖാസിമി, സലാം തേക്കുംക്കുറ്റി, പി കെ മുഹമ്മദ്, കെ കോയ, എസ് എ നാസർ, വിപിഎ ജലീൽ, ഷംസീർ പോത്താറ്റിൽ, ആയിഷ ബീവി, അമീന ബാനു, നടുക്കണ്ടി അബൂബക്കർ, ഷരീഫ് അമ്പലക്കണ്ടി, അർഷിദ് നൂറാം തോട്, ഇ മോയിൻ മാസ്റ്റർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് സ്വാഗതവും ട്രഷറർ സി എ മുഹമ്മദ് നന്ദിയും പറഞ്ഞു.
At a protest meeting in Mukkam organized by the Muslim League against the state’s poor health administration, District League Secretary V.K. Husain Kutty alleged that the Left government’s development agenda is just a smokescreen. He accused the government of overall departmental failure and criticized the CPM leaders for resorting to undemocratic behavior out of fear of losing power. Several party leaders spoke at the event, emphasizing the growing public dissatisfaction with the current administration.