Thiruvananthapuram: വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ വീണ്ടും സജീവമായിരിക്കുന്നു. നിലവില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വിദഗ്ധർ.നേരത്തെ രൂപംകൊണ്ട ന്യൂനമർദവും സജീവമായി തുടരുകയാണ്. ഇതോടെ മധ്യപ്രദേശിനും ബംഗാളിനും മുകളിലായി ശക്തികൂടിയ ഇരട്ട ന്യൂനമർദമാണുള്ളത്.
കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. 2025 ജൂലൈ 14, 16 & 18 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 14-18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ജൂലൈ 14 -18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 14/07/2025 (ഇന്ന്) മുതല്‍ 18/07/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ജൂലൈ 17 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Twin low-pressure systems have formed over Madhya Pradesh and Bengal, triggering the possibility of continued heavy rains in Kerala from July 14 to 18. The IMD has issued warnings of isolated extremely heavy rainfall on July 14, 16, and 18, and isolated heavy rainfall throughout the five-day period. Strong winds of up to 50 km/h are expected. Fishermen are advised not to venture into the sea along the Kerala–Karnataka–Lakshadweep coasts during this period. Moderate rain and gusty winds are also expected across Kerala in the next 3 hours.