Thiruvambady: സർവ്വീസ് പെൻഷൻകാർക്ക് വർഷങ്ങളായി കുടിശികയുള്ള വിവിധ ക്ഷാമാശ്വാസ (ഡി ആർ ) ഗഡുക്കളുടെ തുക ഉടൻ ലഭ്യമാക്കണമെന്നും പെൻഷൻ / ശമ്പള പരിഷ്കരണ കമ്മീഷനെ ഇനിയും വൈകാതെ നിയമിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ( KSSPU ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പൊതു യോഗം ആവശ്യപ്പെട്ടു.
വനിതാവേദി സാംസ്കാരിക വേദി സംഗമം, പ്രതിഭകളെ ആദരിക്കൽ, പുതിയ അംഗങ്ങൾക്കു സ്വീകരണം, കലാ സാംസ്കാരിക പരിപാടികൾ സ്നേഹ വിരുന്ന് എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടത്തി. KSSPU ജില്ലാ പ്രസിഡന്റ് കെ വി ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം വി ജോർജ് ആദ്ധ്യക്ഷ്യം വഹിച്ചു. സംഗീത സംവിധായകനും ഗായകനുമായ എൻ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ കെ ഹരിദാസ്, ജില്ലാകമ്മിറ്റി അംഗങ്ങളായ ജോസ് മാത്യു, വി പി ഇന്ദിര, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി ടി സദാനന്ദൻ, സാംസ്കാരിക വേദി കൺവീനർ എം കെ തോമസ്, വനിതാവേദി കൺവീനർ ആനി സഖറിയാസ്, സോഷ്യൽ വെൽഫെയർ കമ്മിറ്റി കൺവീനർ കെ സി ജോസഫ് , വൈസ് പ്രസിഡന്റ് എം ജെ ജെയിംസ്, ജോയിന്റ് സെക്രട്ടറിമാരായ ജോർജ് ജോസഫ്, എം എം ജോസഫ്, പുതിയ അംഗങ്ങളുടെ പ്രതിനിധി റോബി തോമസ്, ആദരിക്കപ്പെട്ട പ്രതിഭകളുടെ പ്രതിനിധികളായി ലിനു ബാബു, പി എസ് സുനേഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിലെ മികച്ച പ്രതിഭകളായ ചാർലി മാത്യൂ, ലിനു ബാബു, പി എസ് സുനേഷ്,ഡോ. ഐശ്വര്യ സദാനന്ദൻ,അബിയ അലോഷ്യസ്, പി അമൻ റോഷൻ എന്നിവരെ യോഗത്തിൽ ആദരിച്ചു.
The KSSPU Thiruvambady Panchayat Committee held a public meeting demanding immediate payment of long-pending Dearness Relief arrears for service pensioners and the swift appointment of the Pension/Pay Revision Commission. The event also included cultural programs, honoring of notable talents, welcoming of new members, and a fellowship feast. The meeting featured speeches from several union leaders and honored individuals from various fields.














