Thiruvambady: മുൻ മഖ്യമന്ത്രി ഉമ്മൻ ചണ്ടിയുടെ രണ്ടാമത് ചരമവാർഷികദിനമായ 2025 ജൂലൈ 18 ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ ചടങ്ങുകൾ ഡി.സി.സി. ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴെപറമ്പിൽ അദ്ധൃക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസ്സി മാളിയേക്കൽ, രജു അമ്പലത്തിങ്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുന്ദരൻ എ പ്രണവം, മുഹമ്മദ് വട്ടപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, ഹനീഫ അച്ചപ്പറമ്പിൽ,ലിസ്സി സണ്ണി, മണ്ഡലം സെക്രട്ടറിമാരായ ഷിജു ചെമ്പനാനി, സജി കൊച്ചുപ്ലാക്കൽ, ഗിരീഷ് കുമാർ കൽപ്പകശ്ശേരി, ഡി.കെ.ടി.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് എ.കെ. മുഹമ്മദ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജോ പടിഞ്ഞാറെകൂറ്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ ടി. ജയിംസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈനി ബെന്നി, സുലൈഖ അടുക്കത്ത് , ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് ജിജി എടത്തനാകുന്നേൽ കെ.എസ്.എസ്.പി.എ ബ്ലോക്ക് ഖജാൻജി അബ്ദുൾ ബഷീർ ചൂരക്കാട്ട്, മണ്ഡലം ഭാരവാഹികളായ മനോജ് മുകളേൽ, ജോർജ്ജ് തെങ്ങുംമൂട്ടിൽ, ബിനു പുതുപ്പറമ്പിൽ, റോയി മനയാനി, പുരുഷൻനെല്ലിമൂട്ടിൽ, മാത്തുക്കുട്ടി പുളിക്കൽ, വേണു മുതിയോട്ടുമ്മൽ പ്രസംഗിച്ചു.
On July 18, 2025, the Thiruvambady Mandalam Congress Committee commemorated the second death anniversary of former Chief Minister Oommen Chandy with a floral tribute and memorial meeting. The event, inaugurated by DCC General Secretary Babu Paikkattil and presided over by Mandalam President Manoj Sebastian, saw the participation of several Congress leaders and local representatives.