Thiruvambady കർക്കിടവ് വാവ് ബലിതർപ്പണം നടത്തി

hop thamarassery poster

Thiruvambady: SNDP യോഗം 1270 നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണം നടത്തി. ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെയും മറ്റു ശാന്തിമാരുടെയും കാർമികത്വത്തിൽ കർക്കിടവ് വാവ് ബലിതർപ്പണം നടത്തപ്പെട്ടു, നൂറുകണക്കിന് ഭക്തജനങ്ങൾ പിതൃക്കൾക്കായി ബലിതർപ്പണം നടത്തി.

ശാഖാ പ്രസിഡണ്ട് വികെ സുരേന്ദ്രൻ,വൈസ് പ്രസിഡണ്ട് കെഡി വിനോദ്,സെക്രട്ടറി, ഭാസി സി ജി, മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ വനിതാ സംഘം പ്രവർത്തകർ, മാതൃ സമിതി, യൂത്ത്മൂവ്മെന്റ് പ്രവർത്തകർ, ബലിതർപ്പണം ഭംഗിയായി നടത്തുന്നതിന് ആവശ്യമായ നേതൃത്വം നൽകി. ബലിതർപ്പണത്തിനോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നമസ്കാരഊട്ട് പിതൃനമസ്കാരം തിലഹോമം കൂട്ടനമസ്കാരം എന്നീ പ്രത്യേക പൂജകളും നടത്തി.

 

 


At Thiruvambady, SNDP Yogam Branch No. 1270 conducted Karkidaka Vavu Bali Tharpanam at Ilanjikkal Devi Temple. Hundreds participated in ancestral offerings led by the temple priests. The event was well-organized with support from branch leaders and associated groups. Special prayers and rituals were also held alongside the Tharpanam.

i phone xs 2

test