Koodaranji: മലയോര മേഖലയിൽ ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിലും കാറ്റിലും കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ തെങ്ങും മരങ്ങളും വീടുകളുടെ മുകളിൽ പതിച്ചു വീടുകൾക്ക് നാശനഷ്ടം.
കൂമ്പാറ പുന്നക്കടവ് കെ.ടി ഹനീഫ, പരേങ്ങൽ ഹംസ എന്നിവരുടെ വീടുകൾക്കാണ് കനത്ത നാശനഷ്ടം സംഭവിച്ചത്. വൈദ്യുതി കമ്പികൾക്ക് മുകളിലും മരങ്ങൾ വീണുട്ടുള്ളത് കൊണ്ട് പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയാണ്. തിരുവമ്പാടി നിയോജകമണ്ഡലം MLA ലിന്റോ ജോസഫ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് എന്നിവർ അടങ്ങിയ സംഘം സ്ഥലം സന്ദർശിക്കുന്നു.
Heavy rain and strong winds in Koombara, Koodaranji, caused trees to fall on houses and power lines, leading to significant damage and power outages. Local leaders, including MLA Linto Joseph, visited the site.