Thiruvambady: ആനക്കാംപോയിൽ -മേപ്പാടി, കള്ളാടി തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നല്‍കാനാകുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
തുരങ്കപാത യാഥാർഥ്യമായാല്‍ വയനാടും കോഴിക്കോടും തമ്മിലുള്ള ദൂരം കുറയുന്നതോടെ കർണാടകയിലേക്കുള്ള യാത്രയും എളുപ്പമാകും. തുരങ്കപാത യാഥാർത്ഥ്യമായാല്‍, കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക ഘടന തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.
ഇലന്ത്കടവില്‍ പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. വയനാട് തുരങ്കപാത യാഥാർത്ഥ്യമാക്കുവാൻ സംസ്ഥാന സർക്കാർവേണ്ട നടപടികള്‍ സ്വീകരിക്കും. തുരങ്കപാത യാഥാർഥ്യമായാല്‍ വയനാടും കോഴിക്കോടും തമ്മിലുള്ള ദൂരം കുറയും. മാത്രമല്ല, കർണാടകയിലേക്കുള്ള യാത്രയും എളുപ്പമാകും. സഞ്ചാരികള്‍ക്ക് വന്നുപോകാനുള്ള സർക്യൂട്ട് ആയി പ്രദേശം മാറുമെന്നും നാടിന്റെ സാമൂഹിക, സാമ്ബത്തിക, സാംസ്കാരിക മേഖലയിലെ മാറ്റത്തിന് തുരങ്കപാത കാരണമാകുമെന്നും മന്ത്രി പറഞ്ഞു. മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക.
The Kerala government has approved ₹2134 crore for the Anakkampoyil–Meppadi–Kalladi tunnel road, with the goal of completing it as an Onam gift. The tunnel will significantly reduce travel time between Kozhikode and Wayanad, easing access to Karnataka. Minister P. A. Mohammed Riyas emphasized the project’s potential to boost the region’s socio-economic and cultural landscape. It will be executed under a tripartite agreement involving the PWD, KIIFB, and Konkan Railway, following environmental guidelines set by a central expert panel.