Nellipoyil: കോടഞ്ചേരി പഞ്ചായത്ത് നാരങ്ങാത്തോട് 15 അടിയിൽ അധികം ആഴമുള്ള കിണറ്റിൽ വീണ പശുക്കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി.
നാരങ്ങാത്തോട് പന്തമാക്കൽ ബാബുക്കുട്ടിയുടെ കിണറ്റിൽ ആണ് പത്തുമണിയോടുകൂടി പശുക്കുട്ടി വീണത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് TDRF ടീം അംഗം ലൈജു അരീപ്പറമ്പിൽ, സജി പുതുക്കാട്ടിൽ, ഷിജോ പെരുംപള്ളി, പ്രേമൻ വാലുപാറയിൽ, ജോൺസൻ തെക്കേക്കാലായിൽ, ജുബിൻ പുത്തൻപറബിൽ, ഷാജി രാമറ്റത്ത്, സലാം, ജെൻസൺ എന്നിവരുടെ നേതൃത്വത്തിലാണ് പശുക്കുട്ടിയെ കിണറ്റിൽ നിന്ന് കരയ്ക്ക് കയറ്റി രക്ഷപ്പെടുത്തിയത്.
പശുക്കുട്ടിയെ പരിക്കേൽക്കാതെ രക്ഷപെടുത്തിയവരെ വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് പ്രസിഡണ്ട് തോമസ് മൂലേപ്പറമ്പിൽ അഭിനന്ദിച്ചു.
In Nellipoyil, a calf that fell into a 15-foot-deep well in Narangathode was safely rescued by local residents and TDRF team members. The successful operation was appreciated by the local business committee.