Kalpatta: വയനാട്ടിൽ പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ കൊലവിളി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് പാസ്റ്റർക്ക് നേരെയുള്ള ഭീഷണി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്. ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഹിന്ദുക്കളുടെ വീടുകളിൽ കയറിയാൽ ഇനി അടി ഉണ്ടാകില്ലെന്നും കാൽ വെട്ടുമെന്ന് ഭീഷണി മുഴക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ പൊലിസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി നൽകാത്തതിനെ തുടർന്നാണ് പൊലിസ് കേസിലേക്കോ നടപടികളിലേക്കോ കടക്കാത്തതെന്നാണ് വിവരം.
A pastor in Wayanad was threatened by Bajrang Dal activists in April for entering Hindu homes to invite children to a vacation class. He was manhandled and threatened with leg amputation. Video footage of the incident has now surfaced, but police have not taken action due to the absence of a formal complaint.