Vadakara: വളളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വള്ളിക്കാട് സ്വദേശി കപ്പൊയില്‍ അമല്‍ കൃഷ്ണ (27) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. രാത്രിയില്‍ റോഡരികിലൂടെ നടന്ന് വീട്ടിലേക്ക് പോവുകയായിരുന്ന അമലിലെ വള്ളിക്കാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
നാദാപുരം ഭാഗത്ത് നിന്നും വന്ന കാര്‍ വടകര ഭാഗത്തേക്കാണ് പോയത്. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് വടകര പാര്‍ക്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വടകര- പുറമേരി റോഡിലെ CCTV ക്യാമറകള്‍ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
Amal Krishna (27) from Vallikkad died from severe head injuries after being hit by a car that fled the scene last Thursday night. The accident happened near Vallikkad Police Aid Post. Despite being taken to hospital immediately, he passed away during treatment at Kozhikode Medical College. Police are reviewing CCTV footage to identify the hit-and-run vehicle.














