Pathanapuram: ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ പ്യൂൺ ജീവനൊടുക്കി. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പ്യൂൺ മലപ്പുറം പോത്തുകൽ മുതുകുളം ഈട്ടിക്കൽ വീട്ടിൽ ടോണി കെ. തോമസ് (27) ആണ് ജീവനൊടുക്കിയത്.
രാവിലെ ടോണി എത്തിയാണ് പതിവായി സ്കൂൾ തുറന്നിരുന്നത്. എന്നാൽ ഇന്ന് രാവിലെ സമയം കഴിഞ്ഞിട്ടും സ്കൂളിന്റെ പ്രധാന കവാടം അടച്ചിട്ടിരിക്കുന്നത് കണ്ട് മറ്റു ജീവനക്കാർ ടോണിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ടോണി ഫോൺ എടുത്തിരുന്നില്ല. ഇതേതുടർന്ന് സഹപ്രവർത്തകർ ടോണി താമസിക്കുന്ന ടൗണിലെ ഫ്ലാറ്റിൽ എത്തുകയായിരുന്നു.
In Pathanapuram, a 27-year-old school peon named Tony K. Thomas, reportedly addicted to online gaming, died by suicide. Suspicion arose when he failed to open the school gate as usual and did not respond to calls, leading colleagues to check his residence.














