Payyoli ഹോം ഗാര്‍ഡിനെ ബസ്സിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവം; സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍

hop thamarassery poster

Payyoli: പയ്യോളിയില്‍ ഹോം ഗാര്‍ഡിനെ ബസ്സിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ കണ്ണൂര്‍ ഇരിട്ടി പാറേമ്മല്‍ വീട്ടില്‍ സി. ബിജു, വടകര വിലങ്ങാട് അങ്ങാടിപറമ്പ് കെ.ജയന്‍ എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഗംഗോത്രി ബസാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് പയ്യോളി പൊലീസ് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഗംഗോത്രി ബസ് സ്റ്റാന്റിലേക്ക് കയറാതെ സര്‍വ്വീസ് റോഡില്‍ നിര്‍ത്തി ആളെക്കയറ്റുന്നത് ചോദ്യം ചെയ്തതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതോടെ ബസ് നിര്‍ത്തി ഇറങ്ങി വന്ന കണ്ടക്ടര്‍ ഹോം ഗാര്‍ഡിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

ഇതിന് പിന്നാലെ ബസിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഹോംഗാര്‍ഡ് നാരായണന് നേരെ ബസ് ഓടിച്ചുവരികയും തൊട്ടുതൊട്ടില്ലെന്ന രീതിയില്‍ നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് ഡ്രൈവറും പുറത്തിറങ്ങി ഹോം ഗാര്‍ഡുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

 

 


In Payyoli, police arrested two Gangothri bus staff members—driver C. Biju and conductor K. Jayan—for attempting to injure Home Guard Narayanan by driving the bus toward him. The incident occurred after the Home Guard questioned the bus for stopping on the service road instead of the stand. The conductor abused and obstructed him, while the driver later drove the bus at him and engaged in an altercation. Both men and the bus were taken into custody.

i phone xs 2

test