Kottayam: മലയാള സംവിധായകൻ നിസാർ അന്തരിച്ചു. കരൾ സംബദ്ധമായ അസുഖങ്ങളുടെ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 65 വയസായിരുന്നു. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. സംസ്കാരം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി കംബർസ്ഥാനിൽ നടക്കും.
1994ൽ പുറത്തിറങ്ങിയ സുദിനമാണ് നിസാറിന്റെ ആദ്യ ചിത്രം. ത്രീ മെൻ ആർമി, താളമേളം, ന്യൂസ് പേപ്പർ ബോയ്, മേരാ നാം ജോക്കർ തുടങ്ങിയ 20ഓളം സിനിമകൾ സംവിധാനം ചെയ്തു. 2018ൽ പുറത്തിറങ്ങിയ ലാഫിങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ എന്ന ചിത്രമാണ് നിസാർ അവസാനമായി സംവിധാനം ചെയ്തത്.
Malayalam director Nisar (65) from Changanassery passed away due to liver-related illness. Debuting with Sudhinam (1994), he directed around 20 films, with his last being Laughing Apartment Near Girinagar (2018). His funeral will be held at Changanassery Old Church Cemetery.














