Nadapuram: ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആയുർവേദ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം തൂണേരി ഇഹാബ് ആശുപത്രിയിലെ ജീവനക്കാരനായ മാഹി സ്വദേശി ശ്രാവണ്‍ (25) ആണ് അറസ്റ്റിലായത്. ഇയാൾ തെറാപ്പിസ്റ്റാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, ഡോക്ടർ എന്ന പേരിലാണ് പ്രവർത്തിക്കുന്നതെന്നും പറയപ്പെടുന്നു.
പരിശോധനയ്ക്ക് മാതാവിനോടൊപ്പം എത്തിയ സ്‌കൂള്‍ വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
A 25-year-old man named Shravan, who worked as a therapist at the Thuneri Ihab Ayurveda Hospital in Nadapuram, has been arrested for attempting to sexually assault a minor schoolgirl who was at the hospital for a check-up with her mother in June. Although he was employed as a therapist, he was reportedly practicing under the title of “doctor.” The Nadapuram police made the arrest following the incident.