Kannoth: കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്ടില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് സ്ഥലത്ത് താമസമില്ലാത്ത കാരണത്താല്‍ ആളുടെ പേര് നീക്കം ചെയ്യാന്‍ അപേക്ഷ കൊടുത്ത CPI(M) പ്രവര്‍ത്തകയായ വനിതയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ ലീഗ് പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധിച്ച് CPI(M) കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നൂറാംതോട്ടില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
യോഗം CPI(M) കണ്ണോത്ത് ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗം ഷെജിന്‍.എം.എസ് അധ്യക്ഷത വഹിച്ചു. ഇ.പി.നാസിര്‍, സുബ്രഹ്മണ്യന്‍.എം.സി, ലിന്‍സ് വര്‍ഗ്ഗീസ്, രെജി.ടി.എസ്, രജനി സത്യന്‍, ബിന്ദു രെജി, അജയന്‍ ചിപ്പിലിത്തോട്, റോസ്ലി മാത്യു, റീന സാബു, അമീര്‍.പി.സി തുടങ്ങിയവര്‍ സംസാരിച്ചു.
In Kannoth, CPI(M) protested after League workers allegedly threatened a CPI(M) woman worker at her home over a voter list issue. A protest march and public meeting were held, led by the local committee, with several leaders addressing the gathering.