New Delhi: പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ്ഫോമിനു പുറമേ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ തുടങ്ങിയ കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പു നൽകിത്തുടങ്ങി. നിയമം വിജ്ഞാപനം ചെയ്യുന്നതിനു മുൻപ് തന്നെയാണ് മിക്ക കമ്പനികളും തീരുമാനമെടുത്തത്.
പണം കൃത്യമായി മടക്കിനൽകുമെന്ന് പല കമ്പനികളും അറിയിപ്പുനൽകുന്നുണ്ട്. മണി ഗെയിമിങ്ങിൽ മാത്രം ശ്രദ്ധയൂന്നുന്ന കമ്പനികൾ പൂട്ടേണ്ടി വരും. ചില കമ്പനികൾക്ക് ഇതര ഗെയിമിങ് ബിസിനസ് ഉണ്ടെങ്കിലും അതൊന്നും കാര്യമായ ലാഭം നൽകുന്നവയായിരുന്നില്ല.
After the President approved the ban on online money-making games, major platforms like Dream11, MPL, PokerBaazi, My11Circle, Zupee, WinZO, and Probo announced closure. Companies assure refunds, but those dependent only on money games will shut down completely.