Mundakkai, Chooralmala ദുരന്തം: വിസ്ഡം നിർമ്മിക്കുന്ന ആദ്യ വീടിന്റെ താക്കോൽ കൈമാറി

hop thamarassery poster

Meppadi: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് വേണ്ടി വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന 10 വിടുകളിൽ മേപ്പാടി കുന്നംപറ്റയില്‍ കുന്നം പറ്റ ഷറഫുദ്ദീൻ – സാബിറ ദന്പതികൾക്ക് വേണ്ടി നിര്‍മ്മിച്ച ആദ്യ 1300 സ്ക്വയർ ഫീറ്റ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു. മേപ്പാടിയിൽ നടന്ന ചടങ്ങിൽ വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി ടി. സിദ്ധീഖ് എം.എൽ.എക്ക് താക്കോൽ കൈമാറി. ടി. സിദ്ദീഖ് എം.എല്‍.എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജന. സെക്രട്ടറി നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, വാർഡ് മെമ്പർ അജ്മൽ സാജിദ്, കൽപ്പറ്റ നിയോജക മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡണ്ട് ടി ഹംസ, വിസ്ഡം ഇസ്‌ലാമിക് ഓർഗഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് മേപ്പാടി എന്നിവർ പ്രസംഗിച്ചു.

 

 


Wisdom Islamic Organization has completed and handed over the first house under its rehabilitation project for the victims of the Mundakkai and Chooralmala tragedy. The 1300 sq. ft. house, built for Kunnampatta Sharafudheen and Sabira, was inaugurated at a function in Meppadi, where the key was symbolically handed over by State President P.N. Abdul Latheef Madani to MLA T. Siddique. The event was attended by leaders from Wisdom, Muslim League representatives, and local officials.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test