Thamarassery: വിൽപ്പനക്കായി സൂക്ഷിച്ച 5 ലിറ്റർ നാടൻ ചാരായം സഹിതം മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. കിഴക്കോത്ത് പഞ്ചായത്തിലെ ചളിക്കോട് – കാരക്കണ്ടി റോഡിൽ വെച്ചാണ് കാരക്കണ്ടി കെ കെ പെരവകുട്ടിയെ പിടികൂടിയത്. എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി എക്സൈസ് സർക്കിളിലെ പ്രവൻ്റീവ് ഓഫീസർ ഗിരീഷും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
സംഘത്തിൽ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് പ്രസാദ് കെ, സിവിൽ എക്സൈസ് ഓഫീസർ അജിത്ത്, സിവിൽ എക്സൈസ് ഡ്രൈവർ പ്രജീഷ്, ഐ. ബി. AEI grade സുരേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.
In Thamarassery, the Excise Department arrested KK Peravakutti of Karakandi with 5 liters of country-made liquor intended for sale. The operation was carried out on the basis of secret intelligence by a team led by Preventive Officer Girish, along with other excise officials.














