Madavoor: CM മഖാം റോഡിൽ തേങ്ങയിടുന്നതിനിടെ കടന്നലിന്റെ കുത്തേറ്റു മുട്ടാഞ്ചേരി സ്വദേശി പറയരു കോട്ടയിൽ പരമേശ്വരൻ (56) മരിച്ച സംഭവത്തെ തുടർന്ന്, ജനങ്ങൾക്ക് ഭീഷണിയായിരുന്ന തേനീച്ചക്കൂട് TDRF താലൂക്ക് ദുരന്ത നിവാരണ സേന (TDRF) സേനാംഗങ്ങൾ നശിപ്പിച്ചു.
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് മാസ്റ്ററുടെ ആവശ്യപ്രകാരമാണ് TDRF വളണ്ടിയർമാർ സേവനം ചെയ്തത് –കുന്ദമംഗലം യൂണിറ്റ് കോർഡിനേറ്റർ ബഷീർ ആരാമ്പ്രത്തിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരായ അജ്മൽ, അൻവർ ചക്കാലക്കൽ, സുബൈർ എ.പി. എന്നിവരടങ്ങുന്ന സംഘമാണ് കൂട് നശിപ്പിച്ചത്. വി. സലാം മാസ്റ്റർ, എ.പി. യൂസുഫ് അലി മടവൂർ എന്നിവർ സഹായത്തിനായി ഒപ്പമുണ്ടായിരുന്നു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ ഈ സേവനത്തിന് പ്രസിഡന്റ് TDRF പ്രവർത്തകർക്ക് നന്ദി അറിയിച്ചു. മരിച്ച പരമേശ്വരന്റെ കുടുംബത്തിന് ഈ നഷ്ടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, പ്രദേശത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ നടപടി സഹായിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു.
In Madavoor, after the death of coconut tree climber Parameswaran (56) due to hornet stings, the Taluk Disaster Response Force (TDRF) destroyed the dangerous nest to ensure public safety. The operation was conducted under the Panchayat President’s request with support from local volunteers. Authorities expressed condolences to the deceased’s family and stressed that the action would prevent future risks.














