Kozhikode: മാവൂർ റോഡ് കെ.എസ്.ആർ.ടി. സി ബസ് സ്റ്റാൻഡിന് പിറകിലെ വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. നടക്കാവ് പണിക്കർ റോഡ് തേറയിൽ രഞ്ജിത്തിനെയാണ് (39) നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജി ജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജൂ ൺ ആദ്യവാരം പൂട്ടിയിട്ട വീട്ടിൽ പൂട്ട് തകർത്ത് അ കത്ത് കയറി വിലപിടിപ്പുള്ള സാധനങ്ങൾ കവരു കയായിരുന്നു. എം.എ. യൂസുഫലിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.
പ്രതി ഒറ്റക്കല്ല മോഷണം നടത്തിയത്. സുഹൃ ത്തുക്കളും മോഷണത്തിന് കൂടെയുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നിരവധി സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. Sub Inspector എസ്.ബി. കൈലാസ് നാ ഥ്, എ.എസ്.ഐ ഷൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, ഹരീഷ് കുമാർ, ബബിത്ത് കുറിമണ്ണിൽ എന്നിവ രാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.