Mukkam: CMP Thiruvambady ഏരീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഞ്ചാര ത്ത് ലത്തീഫിന്റെ വസതിയിൽ ചേർന്ന CMP Neeleswaram ബ്രാഞ്ച് സമ്മേളനം ഏരിയാ സെക്രട്ടറി വീരേന്ദ്ര കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സമ്മേളനം ജില്ലാ സെക്രട്ടറി ബാല ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം വിനോദ് കോഴിക്കോട്, കേരള കർഷക ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഹമീദ് ടി എം എ, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി ബിനൂപ് കെ ഉഗ്രപുരം, ദളിത് ഫെഡറേഷൻ ജില്ലാ സെക്രട്ടറി വേലായുധൻ പുതുപ്പാടി, കോഴിക്കോട് ഏരിയാ അസിസ്റ്റന്റ് സെക്രട്ടറി പ്രവീൺ കുമാർ, സ്വപ്ന വീരെന്ദ്ര് കുമാർ, ഷകീല ലത്തീഫ്, മുഹമ്മദ് എം കെ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നീലേശ്വരം ബ്രാഞ്ച് സെക്രട്ടറിയായി ബിജു എൻ ടി യെയും അസിസ്റ്റൻറ് സെക്രട്ടറിയായി ബിജു സി ആറിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറി വീരേന്ദ്രകുമാർ സ്വാഗതം പറഞ്ഞു, അജിത്ത് മാമ്പറ്റ നന്ദി രേഖപ്പെടുത്തി. പാർട്ടിയിലേക്ക് കടന്നു വന്ന ബിജു ഗോപാൽ ജി ബിജു സി ആർ എന്നിവരെ ജില്ലാ സെക്രട്ടറി പാർട്ടി പതാക നൽകി സ്വീകരിച്ചു.
The CMP Neeleswaram branch meeting was held at Puncharath Latheef’s residence under the leadership of the CMP Thiruvambady Area Committee, chaired by Area Secretary Veerendra Kumar. District Secretary Bala Gangadharan inaugurated the session, and several leaders, including Vinod (state committee member) and other district representatives, addressed the gathering. The meeting elected Biju N.T. as branch secretary and Biju C.R. as assistant secretary. New members were welcomed into the party by the district secretary through a flag presentation ceremony.














