റേഷൻ കടയ്ക്ക് മുൻപിൽ വച്ച ത്രാസ് മോഷണം പോയി; കള്ളൻ CCTV യിൽ കുടുങ്ങി

hop thamarassery poster

Narikkuni: റേഷൻ കടയ്ക്ക് മുൻപിൽ വച്ചിരുന്ന ത്രാസ് മോഷ്ടിച്ച കള്ളൻ CCTV യിൽ കുടുങ്ങി. നരിക്കുനി കൊടോളിയിലെ 122 നമ്പർ റേഷൻ കടയിലെ ത്രാസാണ് മോഷണം പോയത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. CCTV ദൃശ്യങ്ങളിൽ നിന്നും മോഷ്ടിച്ചത് മടവൂർ മുക്ക് സ്വദേശിയായ യുവാവാണെന്ന് മനസിലായി.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി കട അടച്ചു പോയ സമയത്താണ് കടയുടെ വരാന്തയിലെ മേശയിൽ വച്ചിരുന്ന ത്രാസ് മോഷ്ടിച്ചത്. കട നടത്തിപ്പുക്കാരൻ ഷാഫി തിരിച്ചെത്തിയപ്പോളാണ് മോഷണം നടന്നത് അറിയുന്നത്. ഉടനെ CCTV പരിശോധിച്ചു. കൊടുവള്ളി പോലിസിൽ പരാതി നൽകി.

ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച ത്രാസ് യുവാവ് പാലങ്ങാട് ആക്രിക്കടയിൽ വിറ്റുവെന്നും കടയുടമ ഷാഫി പറഞ്ഞു.

 

 


A weighing scale was stolen from a ration shop in Narikkuni during lunch hours and the thief was caught on CCTV. Identified as a youth from Madavoor Mukk, he later sold the scale to a grocery store in Palangat. Shop owner Shafi lodged a complaint with the Koduvally police after reviewing CCTV footage.

i phone xs 2

test