Thamarassery: ചുരം വ്യൂപോയിൻ്റിനടുത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഭാഗമായി വിദക്ദ്ധ സമിതി പരിശോധന നടത്തി. കോഴിക്കോട് ജില്ലാ ഡപ്യൂട്ടി കലക്ടർ രേഖയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ അതോറിറ്റി, എൻ. ഐ.ടി എഞ്ചിനിയേഴ്സ്, മെക്കാഫെറി കൺസ്ട്രക്ഷൻ എഞ്ചിനീയേഴ്സ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ തുടങ്ങിയവർ റോക്ക് സ്ലൈഡിംഗ് നടന്ന മുകൾ ഭാഗത്ത് എത്തി ശാസ്ത്രീയമായ വിശകലനങ്ങൾ ശേഖരിച്ചു.
മണ്ണിടിച്ചിൽ സാധ്യതയെ ചെറുക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അടിയന്തിര പ്രവൃത്തികൾ പൂർത്തികരിക്കുമെന്നും ഡപ്യൂട്ടി കലക്ടർ രേഖ അറിയിച്ചു.
An expert committee led by Deputy Collector Rekha inspected the Thamarassery Churam area following recent landslides near the viewpoint. The team, consisting of highway, disaster management, forest, and engineering experts, conducted scientific analysis at the landslide site. Authorities confirmed that urgent preventive measures will be implemented to reduce landslide risks and ensure public safety.














