Omassery: ഒമ്പതാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആലിൻ തറ എടവനപ്പൊയിൽ അങ്കണവാടി പരിസരത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മുക്കത്തെ കാലിക്കറ്റ് ഐ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ അശോകൻ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. യു.എച്ച്.ഇബ്രാഹീം കുട്ടി ഹാജി, സി.വി.ബഷീർ, പി.ടി.പ്രമോദ്, തങ്കമണി ടീച്ചർ, ദേവി ആശാരിക്കൽ എന്നിവർ സംസാരിച്ചു.
A free eye check-up camp was held at the Anganwadi in Alinthara Edavanapoyil, Omassery, organized by the 9th Ward Development Committee in collaboration with Calicut Eye Hospital, Mukkam. The camp was inaugurated by Panchayat Development Standing Committee Chairman Yunus Ambalakkandi, with several local leaders and dignitaries participating in the event.














