സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ബ്ളോക്ക് കൗൺസിൽ സംഗമം നടത്തി

hop thamarassery poster

Thamarassery: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( KSSPU ) കൊടുവള്ളി ബ്ലോക്ക് അർദ്ധ വാർഷിക കൗൺസിൽ സംഗമം വിവിധ പരിപാടികളോടെ നടത്തി. താമരശ്ശേരി വ്യാപാര ഭവനിൽ ചേർന്ന സംഗമം KSSPU സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു.

PFRDA നിയമം പിൻവലിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെൻഷൻ വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, പെൻഷൻകാർക്ക് കാലങ്ങളായി ലഭിക്കാനുള്ള മുഴുവൻ ഡി ആർ കുടിശികകളും ഉടൻ ലഭ്യമാക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ഇനിയും വൈകാതെ ആരംഭിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, എന്നീ അടിയന്തിര ആവശ്യങ്ങൾ നടപ്പാക്കണമെന്ന് കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

2026 ഏപ്രിൽ മാസത്തിൽ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയകരമാക്കാനുള്ള മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ കെ അബ്ദുറഹ്മാൻ കുട്ടി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി ടി സന്ദാനന്ദൻ സമഗ്ര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോ.സെക്രട്ടറി കെ എ ഐസക്ക് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ ഗംഗാധരൻ  നായർ, ജില്ലാകമ്മിറ്റി അംഗങ്ങളായ ജോസ് മാത്യൂ, വി പി ഇന്ദിര, ബ്ലോക്ക് കമ്മിറ്റി ജോ.സെക്രട്ടറി കെ നാരായണൻ, വൈസ് പ്രസിഡന്റുമാരായ കെ ജെ മോളി, വി പി മുഹമ്മദ്, വനിതാവേദി പ്രതിനിധി പി സൈനബ രക്ഷാധികാരി ടി കെ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.

 

 


The Kerala State Service Pensioners’ Union (KSSPU) Koduvally Block held its half-yearly council meeting at Thamarassery. The council demanded the repeal of the Pension Fund Regulatory and Development Authority (PFRDA) Act, an end to anti-pension policies, immediate payment of pending DA arrears, early pension revision, and restoration of the statutory pension scheme. Preparations for the April 2026 state conference in Kozhikode were also discussed. Various leaders and committee members addressed the gathering.

i phone xs 2

test