മലയോര ഫാം വിനോദ സഞ്ചാരം ദേശീയതലത്തിൽ വളർത്താൻ ഇടപെടും –പ്രിയങ്ക ഗാന്ധി

hop thamarassery poster
Anakkampoyil: മ​ല​യോ​ര​ത്തെ ഫാം ​വി​നോ​ദ സ​ഞ്ചാ​രം ദേ​ശീ​യ ത​ല​ത്തി​ൽ വ​ള​ർ​ത്താ​ൻ ഇടപെടുമെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം.​പി. ആ​ന​ക്കാം​പൊ​യി​ൽ ഫാം ​വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യു​ടെ താ​ഴ്‌​വ​ര​ത്തെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച് കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ഫാം ​വി​നോ​ദ സ​ഞ്ചാ​ര​ത്തെക്കുറി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​ക​ൾ പ​ങ്കു​വെ​ച്ചു. ഫാം ​വി​നോ​ദ സ​ഞ്ചാ​ര​ത്തെക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ക​ൺ​സ​ൾ​ട്ട​ന്റി​നെ നി​യ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കു​മെ​ന്ന് പ്രി​യ​ങ്ക ഉ​റ​പ്പു​ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ്, കൃ​ഷി വ​കു​പ്പ് കൊ​ടു​വ​ള്ളി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ പ്രി​യ മോ​ഹ​ൻ, കൃ​ഷി ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് ഫാ​സി​ൽ, പ​ദ്ധ​തി കോ​ഓ​ഡി​നേ​റ്റ​ർ അ​ജു എ​മ്മാ​നു​വ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബം​ഗ​ളൂ​രു, ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ വ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ക​ളി​ക്ക​ളം പോ​ലു​മി​ല്ലാ​തെ പ്ര​കൃ​തി പ​രി​ച​യം ല​ഭി​ക്കാ​തെ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ർ​ഷി​ക രം​ഗ​ത്തെ കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​ൻ ഫാം ​വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​ത്തി​ൽ ഫാം ​വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​ട​പെ​ടും. പ​ദ്ധ​തി​ക്ക് ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്താ​വാ​നാ​വ​ശ്യ​മാ​യ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത പ്രി​യ​ങ്ക, പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി അ​റി​യി​ക്കാ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​ജു എ​മ്മാ​നു​വ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​നം എം.​പി​ക്ക് കൈ​മാ​റി. സം​സ്ഥാ​ന കാ​ർ​ഷി​ക അ​വാ​ർ​ഡ് ജേ​താ​വാ​യ പി.​ജെ. തോ​മ​സി​നെ ആ​ദ​രി​ച്ചു. ഫാം ​വി​നോ​ദ സ​ഞ്ചാ​ര സം​രം​ഭ​ക​രാ​യ മു​ഹ​മ്മ​ദ് ഉ​മൈ​ർ ഓ​മ​ശ്ശേ​രി, ഷി​ബു തോ​മ​സ് കോ​ട​ഞ്ചേ​രി, ജി​ജോ ഷാ​ജി പു​തു​പ്പാ​ടി, രാ​ജേ​ഷ് സി​റി​യ​ക് കൂ​ട​ര​ഞ്ഞി, സ​ജി കൊ​ച്ചു​പ്ലാ​ക്ക​ൽ തി​രു​വ​മ്പാ​ടി എ​ന്നി​വ​ർ പ്രി​യ​ങ്ക​യു​മാ​യി സം​സാ​രി​ച്ചു . സം​സ്ഥാ​ന കേ​ര ക​ർ​ഷ​ക ജേ​താ​വാ​യ ഡൊ​മി​നി​ക് മ​ണ്ണ് കു​ശു​മ്പി​ലി​ന്റെ ഫാം ​സ​ന്ദ​ർ​ശി​ച്ചാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി മ​ട​ങ്ങി​യ​ത്.

 

 


During her visit to Anakkampoyil, Priyanka Gandhi assured that hilltop farm tourism in Wayanad will be promoted at the national level. She interacted with local farmers and stakeholders, listened to their challenges, and promised support to appoint a consultant for developing the project. Priyanka emphasized the educational value of farm tourism, especially for urban students with little exposure to nature. She also pledged to integrate farm tourism development into government policies and promote it nationally. A memorandum of farmers’ needs was submitted to her, and local farm tourism entrepreneurs engaged in discussions. Her visit ended with honoring a state agriculture award winner and a farm visit.

i phone xs 2

test