Thiruvambady കേരളോത്സവം: വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

hop thamarassery poster

Thiruvambady: ഗ്രാമപഞ്ചായത്തിന്റെയും സൗപർണിക പബ്ലിക്  ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ വച്ച് കേരളോത്സവം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. തിരുവമ്പാടി പഞ്ചായത്തിലെ താമസക്കാരായ 15 വയസ്സിനും 40 വയസ്സി നും ഇടയിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. 26-09-2025 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ എസ് ബി ഐ ക്ക് താഴെ തിരുവമ്പാടി ജിംനേഷ്യത്തിൽ വച്ച് പഞ്ചഗുസ്തി മത്സരം സംഘടിപ്പിക്കുന്നു.

 

27-09-2025 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ വച്ച് ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 28-09-2025 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ തിരുവമ്പാടി വൈ എം സി എ ഹാളിൽ വച്ച് രചന മത്സരങ്ങൾ ആയ കഥാരചന, കവിത രചന, പെൻസിൽ ഡ്രോയിങ്, ഉപന്യാസരചന, കാർട്ടൂൺ, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 22-09-2025 ന് മുൻപായി സൗപർണിക പബ്ലിക് ലൈബ്രറിയിലോ, തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലോ, തിരുവമ്പാടി എസ് ബി ഐക്ക് മുൻപിലുള്ള റെയിൻബോ ഫാൻസി ആൻഡ് സ്റ്റേഷനറി ഷോപ്പിലോ അപേക്ഷ നൽകേണ്ടതാണ്. അന്വേഷണങ്ങൾക്ക് 9847172444,9946632933.

 

 


Thiruvambady is hosting Kerala Utsavam with competitions for residents aged 15–40. Events include Panchakusti wrestling (26th Sept), chess (27th Sept), and various writing and art contests (28th Sept). Applications are due by 22nd Sept at designated locations. Contact numbers: 9847172444, 9946632933.

i phone xs 2

test